കസ്തൂരി: മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നു: മുഖ്യമന്ത്രി

Posted on: March 24, 2014 3:29 pm | Last updated: March 24, 2014 at 8:08 pm
SHARE

oommen chandyതിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പൊതുജനങ്ങളെ പറ്റിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുമെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിന്പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെത്തന്നെ പറഞ്ഞതാണ്. അത് കേരളത്തെ ബാധിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കസ്തൂരിരംഗനില്‍ ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ആര്‍ജവമുണ്ടെങ്കില്‍ കെ എം മാണി യു ഡി എഫ് വിടണമെന്നും കോടിയേരി പറഞ്ഞു.