ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ പത്രിക സ്വീകരിച്ചു

Posted on: March 24, 2014 10:44 am | Last updated: March 25, 2014 at 12:02 am
SHARE

dean kuriakkos

ഇടുക്കി: നാമനിര്‍ദേശ പത്രിക പൂരിപ്പിച്ചതിലെ പിഴവിനെ തുടര്‍ന്ന് ആശങ്കയിലായിരുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ പത്രിക സ്വീകരിച്ചു. പത്രികയിലെ പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് കളക്ടര്‍ ഡീനിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പിഴവ് തിരുത്തി നല്‍കുകയായിരുന്നു. പത്രികക്കൊപ്പം നല്‍കിയ സ്വത്തിനെ കുറിച്ചുള്ള സത്യവാങ്മൂലം രേഖപ്പെടുത്തിയതിലാണ് പിഴവെന്നാണ് സൂചന.