കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന്‍ കസ്റ്റഡിയില്‍

Posted on: March 22, 2014 7:38 am | Last updated: March 22, 2014 at 7:38 am
SHARE

rapeതൊടുപുഴ: കൊച്ചു മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് മുത്തച്ഛന്‍ പോലിസ് കസ്റ്റഡിയില്‍. പെണ്‍കുട്ടിയോട് അപമര്യാദയായി പെറുമാറിയ അമ്മാവന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയും കേസെടുത്തു.
പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ തങ്കമല എസ്റ്റേറ്റ് സ്വദേശിയായ കോവില്‍പിള്ള നാടാരെ(67) ആണ് കുമളി സി ഐ കസ്റ്റഡിയിലെടുത്തത്. തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്ത് മുത്തച്ഛന്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. കൂടാതെ അരുണ്‍, ജീവ, കുമാര്‍, രാമകൃഷ്ണന്‍, കണ്ണന്‍, ആനന്ദന്‍ എന്നിവരും പല ഘട്ടങ്ങളിലായി തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി പോലിസ് പറഞ്ഞു.