Connect with us

Gulf

തൊഴിലാളികളുടെ താമസം: ഖത്തറില്‍ പുത്തന്‍ പദ്ധതികള്‍

Published

|

Last Updated

ദോഹ: ഖത്തറില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് പുതിയ സൗകര്യങ്ങളോടു കൂടിയ താമസയിടങ്ങള്‍ നിര്‍മ്മിക്കാന്‍ ബന്ധപ്പെട്ട വര്‍ പദ്ധതി തയ്യാറാക്കുന്നു.അതനുസരിച്ച് 1.6 ലക്ഷം പേര്‍ക്ക് താമസിക്കാവുന്ന താമസയിടങ്ങളാണ് രാജ്യത്ത് ഒരുങ്ങാന്‍ പോകുന്നത്.സ്വകാര്യ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ട് പ്രസ്തു ത പദ്ധതി അടിയന്തിരമായി നടപ്പാക്കാനാണ് തീരുമാനം എന്നറി യുന്നു.ഇങ്ങനെ തയാറാക്കുന്ന താമസസമുച്ചയങ്ങളോട് ചേര്‍ന്ന് ഷോപ്പിംഗ്‌ സൗകര്യങ്ങള്‍,വിനോദ കായിക ഇടങ്ങള് ഉള്‍പ്പെടെ തൊഴിലാളി ക്ഷേമത്തിനും സുരക്ഷിതത്വത്തിനും ഉതകുന്ന അനു ബന്ധ സംരംഭങ്ങളുമുണ്ടാകും.രാജ്യത്തു വരാനിരിക്കുന്ന 2022 വേള്‍ഡ് കപ്പ് ഫുഡ്ബാള്‍ മത്സരങ്ങളുടെ പശ്ചാത്തലത്തില് തൊഴി ലാളികള്‍ക്ക് മികച്ച താമസസൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതിയെന്ന് വിലയിരുത്തപ്പെടുന്നു.‍