മുംബൈ കൂട്ടബലാത്സംഗം: മുഴുവന്‍ പ്രതികളും കുറ്റക്കാര്‍

Posted on: March 20, 2014 1:26 pm | Last updated: March 20, 2014 at 4:30 pm
SHARE

rape

മുംബൈ: ഫോട്ടോജേര്‍ണലിസ്റ്റായ യുവതിയെയും ടെലിഫോണ്‍ ഓപറേറ്ററെയും നഗരമധ്യത്തില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷ പിന്നീട്. വിജയ് ജാദവ്, കാസിം ബംഗാളി, സലീം അന്‍സാരി, സിറാജ് റഹ്മാന്‍, പ്രായപൂര്‍ത്തിയാവാത്തയാള്‍ എന്നിവരാണ് പ്രതികള്‍. പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്. 2013 ആഗസ്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടച്ചിട്ട മില്ലുകളെപ്പറ്റിയുള്ള സ്‌റ്റോറിക്കുവേണ്ടി ഫോട്ടോയെടുക്കാന്‍ വന്നതായിരുന്നു യുവതി. മംബൈയിലെ ശക്തി മില്‍ പരസരത്തുവെച്ചാണ് യുവതി ബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരെ കെട്ടിയിട്ടായിരുന്നു പീഡിപ്പിച്ചത്.

2013 ജൂലൈയില്‍ നടന്ന മറ്റൊരു സംഭവത്തില്‍ ഇതേ പ്രതികളില്‍ നിന്ന് മൂന്നുപേരും മറ്റ് രണ്ട് പേരും ചേര്‍ന്ന് ഒരു ടെലിഫോണ്‍ ഓപറേറ്ററെ കൂട്ട ബലാത്സംഗത്തിനിരയാക്കിയിരുന്നു. ഇതേ സ്ഥലത്തുവെച്ചായിരുന്നു സംഭവം.

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീലും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.