മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചിലില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം

Posted on: March 20, 2014 11:25 am | Last updated: March 20, 2014 at 11:25 am
SHARE

flight-search

കാണാതായ മലേഷ്യന്‍ വിമാനത്തിന് വേണ്ടി ലോകം മുഴുവന്‍ പ്രാര്‍ഥനയില്‍ മുഴുകുമ്പോള്‍, വിമാനത്തിനായുള്ള തിരച്ചിലില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം. ഇതിനായി ആകെ വേണ്ടത് ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു കമ്പ്യൂട്ടര്‍ മാത്രം.

www.tomnod.com എന്ന സൈറ്റ് വഴിയാണ് വിമാനത്തിനായി തിരച്ചില്‍ നടക്കുന്നത്. ഈ സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ചില സാറ്റലൈറ്റ് ചിത്രങ്ങള്‍ അവര്‍ അയച്ചു നല്‍കും. ഈ ചിത്രങ്ങള്‍ സൂം ചെയ്ത് അതില്‍ വിമാനത്തിന്റെ ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് പരതുകയാണ് നിങ്ങളുടെ ജോലി.

ലോകത്തിന്റെ വിവധ ഭാഗങ്ങളിലായി 20 ലക്ഷത്തിലധികം പേര്‍ ഈ തിരച്ചില്‍ ദൗത്യത്തില്‍ പങ്കാളികളായിട്ടുണ്ട്. ഈ തിരച്ചിലില്‍ പങ്കാളിയായ ഒരു ഒരു ഹൈദരാബാദുകാരന്‍ കഴിഞ്ഞ ദിവസം ആന്‍ഡമാന്‍ ദ്വീപിന് മുകളിലൂടെ ഒരു വിമാനം താഴ്ന്നു പറന്നതായി കണ്ടെത്തിയിരുന്നു.