ബന്ദിപ്പൂര്‍- മുത്തങ്ങ വനമേഖലകളില്‍ കാട്ടുതീ: മുതുമലയില്‍ കര്‍ശന നിയന്ത്രണം

Posted on: March 20, 2014 10:53 am | Last updated: March 20, 2014 at 10:53 am
SHARE

ഗൂഡല്ലൂര്‍: അയല്‍സംസ്ഥനങ്ങളായ ബന്ദിപ്പൂര്‍- മുത്തങ്ങ വനമേഖലകളില്‍ കാട്ടുതീ വ്യാപകമായതിനെത്തുടര്‍ന്ന് മുതുമല വനമേഖലയില്‍ വനംവകുപ്പ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. വനത്തിനുള്ളില്‍ നൂറ് പേരടങ്ങിയ വനപാലക സംഘം റോന്ത് ചുറ്റുന്നുണ്ട്.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുന്നവരെ ചോദ്യം ചെയ്യുന്നുണ്ട്. നിരീക്ഷണത്തിനായി മരത്തിന്റെ മുകളിലും കുന്നിന്‍മുകളിലും പ്രത്യേകം ആളുകളെ നിര്‍ത്തിയിട്ടുണ്ട്. കൂടാതെ എല്ലാ ഭാഗങ്ങളിലും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. വനത്തിന് തീയിടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അസമയങ്ങളില്‍ വനത്തില്‍ കണ്ടെത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും.
ബന്ധിപ്പൂര്‍ വനത്തിന് തീപിടിച്ച് 500 ഹെക്ടര്‍ വനംതീകത്തി നശിച്ചിരുന്നു. മുതുമലയില്‍ വനംവകുപ്പ് കാട്ടുതീ തടയുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.