Kannur
തെരെഞ്ഞെടുപ്പില്‍ സി പി എമ്മിന് ഉറച്ച പിന്തുണ: ബര്‍ലിന്‍

കണ്ണൂര്‍: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനും സി പി എമ്മിനും തന്റെ ഉറച്ച പിന്തുണയുണ്ടാവുമെന്ന് ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ പറഞ്ഞു. കണ്ണൂരില്‍ പി കെ ശ്രീമതിയുടെ വിജയത്തിനായി പ്രചാരണത്തിനിറങ്ങും. ശ്രീമതിയെ ജയിപ്പിക്കലാണ് തന്റെ ലക്ഷ്യം. ആര്‍ എം പി യു ഡി എഫിന്റെ ബി ടീമാണെന്നും ബെര്‍ലിന്‍ കണ്ണൂരില്‍ പറഞ്ഞു. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവര്‍ തന്നെ തിരിച്ചെടുക്കാന്‍ മുന്‍കൈയെടുക്കട്ടെയെന്നും ബര്‍ലിന്‍ കൂട്ടിച്ചേര്‍ത്തു.
സി പി എമ്മിലേക്ക് തിരിച്ചുപോവാന്‍ ആഗ്രഹമുണ്ടെന്നും ആര്‍ എം പിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ബര്‍ലിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനെ സ്വാഗതം ചെയ്യുന്നതുകൊണ്ട് സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നിരുന്നു.
---- facebook comment plugin here -----