ഫേസ്ബുക്കില്‍ സൗജന്യകോള്‍ ഇന്ത്യയിലും

Posted on: March 18, 2014 10:45 pm | Last updated: March 18, 2014 at 11:36 pm
SHARE

fb free call

കൊച്ചി: ഫേസ്ബുക്ക് മെസ്സഞ്ചര്‍ ആപ്പില്‍ നിന്ന് സൗജന്യമായി കോള്‍ ചെയ്യാനുള്ള സൗകര്യം ഇന്ത്യയിലും നിലവില്‍ വന്നു. മെസ്സഞ്ചര്‍ ആപ്ലിക്ഷേന്റെ പുതിയ അപ്‌ഡേഷനിലാണ് ഫ്രീകോള്‍ സംവിധാനം ഉള്‍പ്പെടുത്തിയത്. ആന്‍ഡ്രോയഡിലും ഐ ഒ എസിലും ഇത് ലഭ്യമാണ്. ഈ വര്‍ഷം ജനുവരിയിലാണ് ഫേസ്ബുക്ക് മെസ്സഞ്ചറില്‍ ഫ്രീകോള്‍ ആദ്യമായി അവതരിപ്പിച്ചത്.

2ജി കണക്ഷനില്‍ പോലും മികച്ച ശബ്ദനിലവാരമാണ് ഫെയ്‌സ്ബുക്കിന്റെ ഫ്രീകോള്‍ നല്‍കുന്നത്. വൈബര്‍ അടക്കം നിലവിലുള്ള ഫ്രീ കോള്‍ ആപ്പുകളേക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഇത് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത തിരിച്ചടിയാകും. കാനഡയിലും അമേരിക്കയിലും നേരത്തെ തന്നെ ഇത് നിലവില്‍ വന്നതോടെ ഇതിനെതിരെ അവിടത്തെ ടെലികോം സേവനദാതാക്കള്‍ രംഗത്തെതിയിട്ടുണ്ട്.

ആന്‍ഡ്രോയിഡില്‍ ചാറ്റ് വിന്‍ഡോയില്‍ ഫ്രീ കോള്‍ എന്ന മെനു തിരഞ്ഞെടുത്ത് കാള്‍ ചെയ്യാം. ഐ ഫോണില്‍ ഓപ്ഷന്‍ കീ പ്രസ് ചെയ്തത് ഫ്രീകോള്‍ സേവനം ഉപയോഗിക്കാം.

സ്വദേശ വിദേശ വ്യത്യാസമില്ലാതെ ഇന്റര്‍നെറ്റ് ചാര്‍ജ് മാത്രം നല്‍കി ആര്‍ക്കും സൗജന്യമായി വിളിക്കാനുള്ള സൗകര്യമാണ് ഫെയ്‌സ്ബുക്ക് ഒരുക്കിയരിക്കുന്നത്.