Connect with us

Wayanad

ഭീതി പടര്‍ത്തിയ 'ബ്ലാക്കമാനെ' പിടികൂടി

Published

|

Last Updated

മീനങ്ങാടി: കൊളഗപ്പാറയി ല്‍ കഴിഞ്ഞ രണ്ടുമാസമായി ഭീതിപടര്‍ത്തിയ “ബ്ലാക്ക്മാനെ” പിടികൂടി. ഇന്നലെ ഉച്ചയോടെ ചൂരിമലക്കടുത്തുവെച്ചാണ് നാട്ടുകാര്‍ ഇയാളെ പിടികൂടീ പോലീസിനെ ഏല്‍പിച്ചത്. തമിഴ്‌നാട് സ്വദേശി കരിണിയിലെ മുനിയാണ്ടിയുടെ മകന്‍ രാജപ്പന്‍(30)ആണ് അറസ്റ്റിലായത്.

ഫെബ്രുവരി ആറിന് സ്ത്രീകള്‍ മാത്രം താമസിക്കുന്ന ചൂരിമലയിലെ വീടിന് പരിസരത്തുവെച്ച് പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ ഇയാള്‍ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞ് ആക്രമിച്ചിരുന്നു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും വന്നപ്പോള്‍ പെണ്‍കുട്ടി നാട്ടുകാരെ വിളിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് ഫെബ്രുവരി 15ന് വൈകീട്ട് ആറോടെ വീട്മുറ്റത്ത് ജോലി ചെയ്യുന്നതിനിടെ “നീ എന്നെ ആള്‍ക്കാര്‍ക്ക് കാണിച്ചുകൊടുക്കുേമാ” എന്ന് ചോദിച്ച് മുര്‍ച്ചയുള്ള ആയുധവുമയി കുട്ടിയെ ആക്രമിച്ചെന്ന് മീനങ്ങാടി പൊലി്‌സ് പറഞ്ഞു. അന്നും ഇയാള്‍ രക്ഷപ്പെട്ടു. പ്ലസ് ടു വിദ്യാര്‍ഥിനിയും അമ്മയും സഹോദരിയും മാത്രമാണ് വിട്ടില്‍ കഴിയുന്നത്. പിന്നീട് പല ദിവസങ്ങളിലും ഇയാള്‍ പലയിടത്തുമായി ബ്ലാക്ക്മാനായി പ്രത്യക്ഷപ്പെട്ടതായി പ്രചരണമുണ്ടായിരുന്നു. ചൂരിമലപ്രദേശത്തുവെച്ച് ആക്രി സാധനങ്ങള്‍ പെറുക്കി നടക്കുന്നതിനിടയിലാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. ഇയളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ബ്ലാക്ക്മാനെ പിന്നീട് സുല്‍ ത്താന്‍ ബത്തേരി സെക്ക ന്റ്ക്ലാസ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.