തരൂരിന് സ്ത്രീപീഡനത്തിലാണ് പി എച്ച് ഡിയെന്ന് എം വിജയകുമാര്‍

Posted on: March 18, 2014 1:54 pm | Last updated: March 18, 2014 at 11:53 pm
SHARE

vijayതിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനും ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനുമെതിരെ സി പി എം നേതാവ് എം വിജയകുമാറിന്റെ പ്രസ്താവന വിവാദമാവുന്നു. ശശി തരൂരിന് സ്ത്രീപീഡനത്തില്‍ ഡോക്ടറേറ്റ് കിട്ടുമെന്ന പ്രസ്താവനയാണ് വിജയകുമാര്‍ നടത്തിയത്. തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിലാണ് വിജയകുമാറിന്റെ പ്രസ്താവന. വിജയകുമാറിനെതിരെ ശശി തരൂര്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ശശി തരൂരിന് ഡോക്ടറേറ്റ് ലഭിച്ചത് ഏത് വിഷയത്തിലാണ് എന്നറിയില്ലെന്നും ഏതായാലും സ്ത്രീപീഡനത്തില്‍ ഡോക്ടറേറ്റിന് തരൂരിന് അര്‍ഹതയുണ്ടെന്നുമാണ് വിജയകുമാര്‍ പറഞ്ഞത്. രക്തദാഹിയുടെ ആട്ടിന്‍തോലണിഞ്ഞ കാരണവരാണ് രാജഗോപാലെന്നാണ് രാജഗോപാലിനെതിരെ വിജകുമാറിന്റെ പരാമര്‍ശം.