മദ്രസ വിട്ട് വരികയായിരുന്ന ബാലിക ബൈക്കിടിച്ച് മരിച്ചു

Posted on: March 18, 2014 8:30 am | Last updated: March 18, 2014 at 2:39 pm

accidentതിരൂര്‍: പരിയാപുരം വിരാശ്ശേരി അബൂബക്കര്‍-ജുബീന ദമ്പതികളുടെ മകള്‍ ആയിഷ നിബ (ഒമ്പത്) ബൈക്ക് തട്ടി മരിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് മദ്രസ വിട്ടുവരവെ പരിയാപുരം കോവളത്ത് വെച്ച് കുട്ടിയെ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്.