മോഡി കള്ളം പ്രചരിപ്പിക്കുന്നു: വിക്കിലീക്‌സ്

Posted on: March 17, 2014 9:11 am | Last updated: March 17, 2014 at 3:43 pm
SHARE

wikileaksലണ്ടന്‍: വിക്കിലീക്‌സിന്റെ പേരില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി കള്ളം പ്രചരിപ്പിക്കുന്നു എന്ന് വിക്കിലീക്‌സ്. ട്വിറ്ററിലൂടെയാണ് വികിലീക്‌സ് മോഡിക്കെതിരെ ആരോപണമുന്നയിച്ചത്.

ഭരണാധികാരിയെന്ന നിലയില്‍ തന്നെ അമേരിക്ക പുകഴ്ത്തിയെന്ന രഹസ്യ കേബിളുകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു എന്നായിരുന്നു മോഡിയുടെയും ബി ജെ പിയുടെയും അവകാശവാദം. മോഡി അഴിമതിരഹിതനാണെന്നും ഗുജറാത്ത് അതിവേഗം വികസിക്കുന്ന സംസ്ഥാനമാണെന്നും വിക്കിലീക്‌സ് പറഞ്ഞു എന്നായിരുന്നു പ്രചാരണം. ഇതിനെതിരെയാണ് വിക്കിലീക്‌സ് രഗത്തുവന്നത്.