എല്‍ ഡി എഫിനെ ആര്‍ എസ് പി വഞ്ചിച്ചിട്ടില്ലെന്ന് പ്രേമചന്ദ്രന്‍

Posted on: March 17, 2014 1:28 pm | Last updated: March 18, 2014 at 12:51 am
SHARE

premachandranകൊല്ലം: ഇടതുമുന്നണി വിട്ട ആര്‍ എസ് പി എല്‍ ഡി എഫിനെ വഞ്ചിച്ചെന്ന പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി കൊല്ലത്തെ ആര്‍ എസ് പി സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്‍. എല്‍ ഡി എഫിനെ ആര്‍ എസ് പി വഞ്ചിച്ചിട്ടില്ല. ഏതര്‍ഥത്തിലാണെന്ന് ആര്‍ എസ് പി വഞ്ചന കാട്ടിയതെന്ന് സി പി എം വിശദീകരിക്കണം.

മുന്നണി വിടുന്നതുവരെ സി പി എമ്മിന്റെ നിലപാടുകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. സി പി എമ്മിനെ തങ്ങള്‍ പിന്നില്‍ നിന്നു കുത്തിയെന്ന ആരോപണം തെറ്റാണ്. ആര്‍ എസ് പിക്കെതിരായ വി എസ് അച്യുതാനന്ദന്റെ പരാമര്‍ശം ദുഃഖമുണ്ടാക്കിയെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.