Connect with us

National

കേജരിവാളിനൊപ്പം അത്താഴം: എ എ പി നേടിയത് 50 ലക്ഷം രൂപ

Published

|

Last Updated

ബംഗളൂരു: പാര്‍ട്ടി ഫണ്ട് ശേഖരിക്കാന്‍ ബംഗളൂരുവില്‍ ഒരുക്കിയ അത്താഴവിരുന്നിലൂടെ എ എ പി നേടിയത് 50 ലക്ഷം രൂപ. 20,000 രൂപ നല്‍കി കെജരിവാളിനൊപ്പം അത്താഴം കഴിക്കുന്നതിന് ഒരുക്കിയ പദ്ധതിവഴിയാണ് പാര്‍ട്ടിക്ക് വന്‍പണപ്പിരിവ് ലഭിച്ചത്. 200 പേര്‍ അത്താഴവിരുന്നില്‍ പങ്കെടുത്തതായി പദ്ധതിയുടെ സംഘാടകരില്‍ ഒരാളായ സി എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിന് പുറമെ ചില ആളുകള്‍ അത്താഴത്തില്‍ പങ്കെടുക്കാതെ തന്നെ തങ്ങളുടെ വിഹിതം എത്തിക്കാമെന്ന് വാഗ്ധാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എ എ പിയുടെ അഭ്യുതയകാംക്ഷികള്‍ എന്ന പേരില്‍ ഒരു ഗ്രൂപ്പാണ് അത്താഴ വിരുന്ന് ഒരുക്കിയത്. അത്താഴവിരുന്ന് നടത്താനുള്ള ശ്രമം നേരത്തെ വന്‍ വിവാദമായിരുന്നു.

Latest