Connect with us

National

മലേഷ്യന്‍ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ത്യ നിര്‍ത്തിവെച്ചു

Published

|

Last Updated

പോര്‍ട്ട് ബ്ലയര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചു. മലേഷ്യന്‍ അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നാവികസേന നടത്തിയ തിരച്ചില്‍ നിര്‍ത്തിയത്. നിര്‍ദേശം ലഭിച്ചാല്‍ തിരച്ചില്‍ വീണ്ടും ആരംഭിക്കുമെന്നഉം കിഴക്കന്‍ നാവിക കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപവും ബംഗാള്‍ ഉള്‍ക്കടലിലുമാണ് ഇന്ത്യന്‍ നാവികസേന തിരച്ചില്‍ നടത്തിയിരുന്നത്.