തിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകും: മുഖ്യമന്ത്രി

    Posted on: March 16, 2014 1:57 am | Last updated: March 16, 2014 at 1:57 am
    SHARE

    ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനശൈലിയുടെ വിലയിരുത്തലും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    ആലപ്പുഴയില്‍ യു ഡി എഫ് സ്ഥാാനാര്‍ഥി കെ സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസനവും കരുതലും എന്ന മുദ്രാവാക്യത്തിലൂടെ ആരംഭിച്ച സര്‍ക്കാറിന്റെ മുപ്പത് മാസക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിലയിരുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ അംഗീകരിക്കാത്ത സമരങ്ങള്‍ ചെയ്തു ജനസമ്മതി നഷ്ടപ്പെട്ടതുകൊണ്ടാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് സി പി എമ്മിന് യോഗ്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്താനാകാതെ വാടകക്കെടുക്കേണ്ടി വന്നത്. മുഖ്യമന്ത്രി പറഞ്ഞു.