മയക്കുമരുന്നു ലഹരിയില്‍ വണ്ടിയോടിച്ച ജി സി സി പൗരന് ഒരു വര്‍ഷം തടവ്

Posted on: March 15, 2014 9:56 pm | Last updated: March 15, 2014 at 9:56 pm
SHARE

ദുബൈ: മയക്കുമരുന്ന് ഉപയോഗിച്ച് ശേഷം വാഹനം ഓടിച്ച് അപകടം വരുത്തിയ ജി സി സി പൗരന് ഒരു വര്‍ഷം തടവും 200 ദിര്‍ഹം പിഴയും. ദുബൈ ട്രാഫിക് കോടതി ന്യായാധിപന്‍ അഹമ്മദ് ബദറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രസിക്യൂട്ടര്‍ അബ്ദുല്ല അലി അല്‍ സുവൈദി ഇയാളുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു.