ആന്ധ്രയില്‍ ഏറ്റുമുട്ടുന്നത് താരസഹോദരങ്ങള്‍

Posted on: March 15, 2014 7:03 pm | Last updated: March 15, 2014 at 7:03 pm
SHARE

chiranjivi and pawanഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപവത്കരണവുമായി ബന്ധപ്പെട്ട് കലുഷിതമായ ആന്ധ്രാപ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത് താരസഹോദരങ്ങള്‍. തെലുങ്ക് സിനിമയിലെ തിരക്കേറിയ താരം കെ ചിരഞ്ജീവിയും സഹോദരന്‍ പവാന്‍ കല്യാണും തമ്മിലാണ് ഏറ്റുമുട്ടല്‍. ചിരഞ്ജീവി കോണ്‍ഗ്രസ് ബാനറിലും പവാന്‍ പുതുതായി രൂപവത്കരിച്ച ജനസേന പാര്‍ട്ടി ലേബലിലും.

2008ല്‍ ചിരഞ്ജീവി പ്രജരാജ്യം പാര്‍ട്ടി രൂപവത്കരിച്ചിരുന്നു. അന്ന് അതീന്റെ യുവജന വിഭാഗത്തിന്റെ തലവനായിരുന്നു പവാന്‍. എന്നാല്‍ 2010ല്‍ പ്രജാരാജ്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചതോടെ പവാന്‍ പാര്‍ട്ടി വിടുകയായിരുന്നു. കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രവര്‍ത്തനമാണ് പവാന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

ആന്ധ്രാപ്രദേശിന്റെ വിഭജനം ജൂണിലാണെങ്കിലും കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളുമെല്ലാം ഇപ്പോള്‍ തന്നെ രണ്ട് കമ്മിറ്റികള്‍ രൂപവത്കരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.