കോട്ടയത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മാത്യു ടി തോമസ്

Posted on: March 15, 2014 5:31 pm | Last updated: March 16, 2014 at 5:04 am
SHARE

mathew t thomas - kottayam ldfബംഗളുരു: ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ മാത്യു ടി തോമസ് കോട്ടയത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകും. പാര്‍ട്ടി ദേശീയ നേതാവ് എച്ച് ഡി ദേവഗൗഡയാണ് ബംഗളൂരുവില്‍ സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തിയത്. അതേസമയം കേന്ദ്രനേതൃത്വം ഔദ്യോഗികമായി സ്ഥാനാര്‍ഥിക്കാര്യം തന്നെ അറിയിച്ചിട്ടില്ലെന്ന് മാത്യു ടി തോമസ് പ്രതികരിച്ചു.

ഇന്ന് ഉച്ചക്ക് മുമ്പായി ജെ ഡി എസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്ന് സി പി എം ആവശ്യപ്പെട്ടിരുന്നു.