Connect with us

International

ദേവയാനിക്കെതിരെ അമേരിക്കയില്‍ അറസ്റ്റ് വാറണ്ട്

Published

|

Last Updated

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡെ കുറ്റക്കാരിയെന്ന് യു എസ് ഗ്രാന്‍ഡ് ജ്യൂറി വിധിച്ചു. കഴിഞ്ഞദിവസം ദേവയാനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് യുഎസ് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് വിധി വന്നത്. കുറ്റക്കാരിയാണെന്ന് വിധിച്ചതിനെത്തുടര്‍ന്ന് ദേവയാനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ദേവയാനിക്കെതിരെ പുറപ്പെടുവിച്ച പുതിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വാറണ്ട്. ന്യൂയോര്‍ക്ക് കോടതിയാണ് ദേവയാനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

വിസതട്ടിപ്പ് കേസും വ്യാജരേഖ ചമച്ചതുമായ കുറ്റങ്ങള്‍ തന്നെയാണ് ദേവയാനിക്കെതിരെ ഇപ്പോഴും ചുമത്തിയിരിക്കുന്നത്. 15 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ദേവയാനിക്കെതിരെ ആദ്യം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അവര്‍ക്ക് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ ഐക്യരാക്ഷ്ട്ര സഭയുടെ ഓഫീസിലേക്ക് ദേവയാനിയെ മാറ്റിയിരുന്നു. ഇതിനാലാണ് ദേവയാനിക്കെതിരായ കുറ്റപത്രത്തില്‍ നിന്നും അവര്‍ ആദ്യം ഒഴിവായത്.

Latest