രാഹുലിനെതിരെ പ്രചരണമില്ലെന്ന് വരുണ്‍

    Posted on: March 15, 2014 12:34 am | Last updated: March 15, 2014 at 12:34 am
    SHARE

    varun newലക്‌നോ: ഉത്തര്‍പ്രദേശിലെ അമേത്തി മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷനും പിതൃസഹോദര പുത്രനുമായ രാഹുല്‍ ഗാന്ധിക്കെതിരെ താന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ലെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി വരുണ്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അനുജനായ സഞ്ജയ് ഗാന്ധിയുടെ പുത്രനാണ് വരുണ്‍. രാഷ്ട്രീയത്തില്‍ മാന്യത പുലര്‍ത്തണമെന്നും ശത്രുവിനെതിരെ ഇഷ്ടക്കേട് കാണിക്കരുതെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു.
    ലോക്‌സഭയില്‍ ഉത്തര്‍പ്രദേശിലെ പിലിഭിത് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന വരുണ്‍, ഇത്തവണ മണ്ഡലം മാറുമെന്ന സൂചനയും നല്‍കി. സുല്‍ത്താന്‍പൂരിലായിരിക്കും മത്സരിക്കുക. വരുണ്‍ ഗാന്ധിയുടെ മാതാവ് മനേക ഗാന്ധിയും മണ്ഡലം മാറുന്നുണ്ട്. ഇപ്പോള്‍ യു പിയില്‍ ഓണ്‍ല മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന അവര്‍ മകന്‍ വിട്ടൊഴിയുന്ന പിലിഭിത്തിലായിരിക്കും മത്സരിക്കുക.