എസ് എസ് എല്‍ സി ഉത്തരക്കടലാസുകള്‍ നടു റോഡില്‍: കരാറുകാരനെ മാറ്റി

Posted on: March 15, 2014 12:15 am | Last updated: March 15, 2014 at 12:15 am
SHARE

sslc paperമലപ്പുറം: കുഴിയമ്പറമ്പ് പുറ്റമണ്ണയില്‍ എസ് എസ് എല്‍ സി ഉത്തരക്കടലാസുകള്‍ നടുറോഡില്‍ വീണ സംഭവത്തില്‍ കരാറുകാരനെ മാറ്റി. ഇന്നലെ മുതല്‍ പുതിയ കരാറുകാരനെ തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിനായി നിയമിച്ചിട്ടുണ്ട്. എസ് എസ് എല്‍ സി ഉത്തരക്കടലാസുകള്‍ കൊണ്ടുപോകാന്‍ തപാല്‍ വകുപ്പ് സ്വകാര്യ വാഹനമാണ് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നത്. കരാറെറ്റെടുത്ത പുളിക്കല്‍ സ്വദേശിയെയാണ് ഇതുമായി ബന്ധപ്പെട്ട് ഒഴിവാക്കിയത്. ഇതോടൊപ്പം ഇത്തരത്തില്‍ കൊണ്ടുപോകുന്നവ സുരക്ഷിതമായ വാഹനത്തില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചതായും തപാല്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഉത്തരക്കടലാസുകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ് തിട്ടില്ലെന്നും തപാല്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു. കീഴ്‌ശ്ശേരി മേഖലയിലെ സ്‌കൂളുകളില്‍ നിന്നു ശേഖരിച്ച എസ് എസ് എല്‍ സി ഉത്തരക്കടലാസുകളുമായി പോകുകയായിരുന്ന ജീപ്പില്‍ നിന്നാണ് വ്യാഴാഴ്ച ഉത്തരക്കടലാസ് കെട്ട് റോഡില്‍ വീണത്.