അമൃത വിവാദം: കോടതി വിശദീകരണം തേടി

Posted on: March 15, 2014 12:10 am | Last updated: March 15, 2014 at 12:10 am
SHARE

കൊച്ചി: ഗെയില്‍ ട്രെഡ്‌വെല്ലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കാത്ത പോലീസ് നിലപാടില്‍ ഹൈക്കോടതി വിശദീകരണം തേടി. സുപ്രീം കോടതി അഭിഭാഷകന്‍ ദീപക് പ്രകാശ് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് കെ രാമകൃഷ്ണന്റെ നടപടി. കേസെടുക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കാന്‍ കരുനാഗപ്പള്ളി പോലീസിനോട് ആവശ്യപ്പെടണമെന്നും മഠത്തിനെതിരായ ആരോപണങ്ങളെ കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. താന്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത ഡി ജി പി, കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍, കരുനാഗപ്പള്ളി എസ് ഐ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. മഠത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തണം. ആരോപണവിധേയനായ ബാലു സ്വാമിയെന്ന അമൃതസ്വരൂപാനന്ദയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ അഡ്വ. ദീപക് പ്രകാശ് ആവശ്യപ്പെട്ടിരുന്നു.