കാന്തപുരത്തിന് ഗുജറാത്തില്‍ ഊഷ്മള സ്വീകരണം

Posted on: March 14, 2014 11:37 pm | Last updated: March 16, 2014 at 2:33 pm
SHARE

kanthapuram-at-gujrath

അഹ്മദാബാദ്: മര്‍കസ് ഗ്രൂപ്പ്ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഗുജറാത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ഇസ്‌ലാമിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ഗുജറാത്തില്‍ ഊഷ്മള സ്വീകരണം.

ഗുജറാത്തിലെ മതപണ്ഡിതരുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ അഹ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കാന്തപുരത്തെ സ്വീകരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെയാണ് കാന്തപുരം ഇവിടെ എത്തിയത്.

ഹാഫിള് യൂസുഫ് മിസ്ബാഹി, ശൈഖ് ഹാജി ഹനീഫ്, ശൈഖ് ഹാഫിസ് ഇര്‍ഫാന്‍, ബശീര്‍ നിസാമി, മൗലാനാ യൂസുഫ് ഇര്‍ഫാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കാന്തപുരത്തെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്.  ശനിയാഴ്ചയാണ് സമ്മേളനം.