ഡങ്കന്‍ ഫ്‌ലച്ചറെ മാറ്റില്ലെന്ന് ബി സി സി ഐ

Posted on: March 14, 2014 6:11 pm | Last updated: March 14, 2014 at 7:54 pm
SHARE

CRICKET-INDIA-FLETCHER-20110513-093918

ന്യൂഡല്‍ഹി: തുടര്‍ച്ചയായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ഡങ്കന്‍ ഫ്‌ലച്ചറെ നീക്കാന്‍ ആലോചനയില്ലെന്ന് ബി സി സിഐ വ്യക്തമാക്കി. മുന്‍ താരം സുനില്‍ ഗവാസ്‌കറടക്കമുള്ളവര്‍ ഫ്‌ലച്ചറെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡങ്കന്‍ ഫ്‌ലച്ചറെ ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ വിളിപ്പിച്ചിരുന്നു. ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് സംസാരിക്കാന്‍ മാത്രമാണ് ഫ്‌ലച്ചറെ വിളിപ്പിച്ചതെന്നും ബി സി സി ഐ വ്യക്തമാക്കി.

ബി സി സി ഐയുടെ എല്ലാ വിധ പിന്തുണയും ഫ്‌ലച്ചറിനുണ്ടെന്ന് സെക്രട്ടറി സഞ്ചയ് പട്ടേല്‍ പറഞ്ഞു. അദ്ദഹത്തെ മാറ്റാനുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഫ്‌ലച്ചറുടെ പരിശീലന കഴിവിനെക്കുറിച്ച് തങ്ങള്‍ക്ക് തെല്ലും സംശയമില്ലെന്നും പട്ടേല്‍ പറഞ്ഞു.