കാണാതായ മലേഷ്യന്‍ വിമാനം: ഇന്ത്യന്‍ മഹാസുദ്രത്തിലും അന്വേഷണം

Posted on: March 14, 2014 11:55 am | Last updated: March 15, 2014 at 12:00 am
SHARE

us shipക്വാലാലാമ്പൂര്‍: അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചിലിനായി അമേരിക്കന്‍ കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക്. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചിട്ടുണ്ടാവുമെന്ന പുതിയ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്.

ഒരാഴ്ചയായി വിമാനം അപ്രത്യക്ഷമായിട്ട്. 12 രാജ്യങ്ങളുടെ 42 കപ്പലുകളും 39 വിമാനങ്ങളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ വിമാനത്തിന്റെ അവശിഷ്ടങ്ങളാണെന്ന് പറഞ്ഞ് ചൈന ചില ചിത്രങ്ങള്‍ പുറത്തുവിട്ടത് ആശയക്കുഴപ്പത്തിനിടയാക്കി. ഈ ചിത്രങ്ങള്‍ യഥാര്‍ത്ഥമല്ലെന്ന് മലേഷ്യന്‍ മന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈന്‍ അറിയിച്ചു.