തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Posted on: March 14, 2014 3:04 pm | Last updated: March 14, 2014 at 3:04 pm
SHARE

Tarun-Tejpalമുംബൈ: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ ഹൈക്കോടതിയുടെ ഗോവ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

നേരത്തെ ആശുപത്രിയില്‍ കഴിയുന്ന അമ്മയെ കാണാന്‍ തേജ്പാലിന് പനാജി അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. ജയിലില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് തേജ്പാലിനെ പ്രത്യേക വാഹനത്തിലാണ് കൊണ്ടുപോവുക.