Connect with us

Wayanad

പാര്‍ക്കിംഗിനെ ചൊല്ലി മാനന്തവാടിയില്‍ സംഘര്‍ഷം

Published

|

Last Updated

മാനന്തവാടി: പാര്‍ക്കിംഗിനെ ചൊല്ലി മുച്ചക്ര ഒട്ടോ ഡ്രൈവര്‍മാരും നാലു ചക്ര ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം. ഇതിനെ തുടര്‍ന്ന് മാനന്തവാടി ബസ്‌സ്റ്റാന്‍ഡ് റോഡില്‍ ഒരു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തോടു കൂടിയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. 10 വെള്ളിമൂങ്ങ ഓട്ടോറിക്ഷകള്‍ എല്‍ എഫ് യു പി സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്യുകയായിരുന്നു.ഇതിനെതിരെ മുചക്ര ഡ്രൈവര്‍മാര്‍ സംഘടിച്ചു.
തുടര്‍ന്ന് ഡിവൈഎസ്പി ഏ ആര്‍ പ്രേംകുമാര്‍, എസ് ഐ എം പി വിനീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. വാക്കേറ്റത്തിനിടയില്‍ നാല് ചക്ര ഓട്ടോ ഡ്രൈവര്‍ തോമസ് ഡി വൈ എസ് പിയെ തള്ളിമാറ്റാന്‍ ശ്രമിച്ചു.ഇതോടെ ഇയാളെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ട് പോയി. തുടര്‍ന്ന് പോലീസ് വെള്ളി മൂങ്ങ ഓട്ടോകള്‍ സ്‌റ്റേഷനിലേക്ക് മാറ്റി. ഗതാഗത തടസമുണ്ടാക്കിയെന്നാരോപിച്ച് കണ്ടാലറിയാവുന്ന 75 ഓട്ടോ ഡ്രൈവര്‍മാര്‍ശക്കതിരായും ഡിവൈഎസ്പിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ഒണ്ടയങ്ങാടി കൂട്ടുങ്കല്‍ തോമസിനെതിരേയും പോലീസ് കേസെടുത്തു.
പഞ്ചായത്തിന്റെ അനാസ്ഥയാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണം. നാല് ചക്ര വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ട്രാഫിക്ക് ഉപദേശക സമിതി യോഗത്തില്‍ പഞ്ചായത്തിനോട് തീരുമാനം എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് ഒരു തവണ ഡ്രൈവര്‍മാരുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ ആ യോഗത്തില്‍ നാല് ചക്രവാഹനങ്ങള്‍ക്ക് ടൗണ്‍ പരിധി വിട്ട് പാര്‍ക്കിംഗ് സൗകര്യം നല്‍കാന്‍ തീരുമാനവുമായിരുന്നു. എന്നാല്‍ പഞ്ചായത്ത് നാല് ചക്ര വാഹനങ്ങള്‍ക്ക് ഉചിതമായ പാര്‍ക്കിംഗ് സ്ഥലം കണ്ടെത്തി നല്‍കിയിട്ടില്ല. മാത്രവുമല്ല എകപക്ഷീയമായ നാല് ചക്ര ഡ്രൈവര്‍മാര്‍ പഞ്ചായത്തിന്റെ രഹസ്യ പിന്തുണയോടെ എല്‍ എസഫ് യു പിസ്‌കൂളിന് സമീപം വാഹനം പാര്‍ക്ക് ചെയ്യുകയായിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

---- facebook comment plugin here -----