ദേവയാനി കുറ്റക്കാരിയല്ലെന്ന് അമേരിക്കന്‍ കോടതി

Posted on: March 13, 2014 7:51 am | Last updated: March 14, 2014 at 8:28 pm

devayaniന്യൂയോര്‍ക്ക്: വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ കേസില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെ കുറ്റക്കാരിയല്ലെന്ന് അമേരിക്കന്‍ കോടതി. ദേവയാനിക്കെതിരെ കുറ്റം ചുമത്താനാകില്ല. ദേവയാനിക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്നും കേസ് പരിഗണിക്കുന്ന മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതി വ്യക്തമാക്കി. വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ കേസില്‍ അമേരിക്കയില്‍ അറസ്റ്റിലായ ദേവയാനിയെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. ഇതേസമയം കോടതി ഉത്തരവിനോട് മാന്‍ഹാട്ടനിലെ അമേരിക്കന്‍ അറ്റോര്‍ണി ഓഫീസ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഖൊബ്രഗഡെയുടെ അഭിഭാഷകന്‍ കോടതിയെ വിധിയെ സ്വാഗതം ചെയ്തു. നയതന്ത്ര പരിരക്ഷയുള്ള ഒരാള്‍ക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇതുവരെയുണ്ടായ സംഭവങ്ങളില്‍ ഖൊബ്രഗഡെ ഏറെ നിരാശയുണ്ടായിരുന്നുവെന്നും കോടതി വിധിയില്‍ അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചെന്നും അഭിഭാഷകന്‍ കൂട്ടിചേര്‍ത്തു.