വെയിറ്റിംഗ് ലിസ്റ്റ് സ്ഥിതി; ടിക്കറ്റ് ബുക് ചെയ്യുന്നവര്‍ മൊബൈല്‍ നമ്പര്‍ നല്‍കണമെന്ന് റെയില്‍വേ

Posted on: March 13, 2014 12:33 am | Last updated: March 13, 2014 at 12:33 am
SHARE

തിരുവനന്തപുരം: വെയിറ്റിംഗ് ലിസ്റ്റിലും ആര്‍ എ സിയിലുമുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് സ്ഥിതി അറിയിക്കുന്നതിന് റെയില്‍വേ പുതുതായി തുടങ്ങിയ എസ് എം എസ് സംവിധാനം ലഭ്യമാകാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പര്‍ കൂടി നല്‍കണമെന്ന് റെയില്‍വേ അറിയിച്ചു.
വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് കണ്‍ഫേം/ക്യാന്‍സല്‍ ആകുന്ന വിവരം മൊബൈല്‍ എസ് എം എസായി യാത്രക്കാരനെ അറിയിക്കുന്നതാണ് പുതിയ സംവിധാനം. ടിക്കറ്റ് സ്റ്റാറ്റസ് കൂടാതെ കോച്ച് നമ്പരും ബെര്‍ത്ത് നമ്പറും മെസേജില്‍ ഉണ്ടാകും. സൗജന്യമായാണ് റെയില്‍വേ ഈ സേവനം നല്‍കുന്നത്. ടിക്കറ്റ് സ്ഥിതി നോക്കുമ്പോള്‍ റെയില്‍വേ വെബ്‌സൈറ്റില്‍ ഉണ്ടാകുന്ന ലോഡ് കുറക്കാന്‍ പുതിയ സംവിധാനം ഉപയോഗപ്പെടുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. 139ല്‍ വിളിക്കുകയോ റെയില്‍വേ സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്താണ് യാത്രക്കാര്‍ ഇപ്പോള്‍ സ്ഥിതിവിവരം അറിഞ്ഞിരുന്നത്.