പ്രകോപനപരമായ പ്രസംഗങ്ങള്‍ നിയന്ത്രിക്കാന്‍ മാര്‍ഗരേഖ വേണമെന്ന് സുപ്രീംകോടതി

Posted on: March 12, 2014 12:51 pm | Last updated: March 12, 2014 at 11:28 pm
SHARE

supreme courtന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നിയന്ത്രിക്കുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്ന് നിയമ കമ്മിഷനോട് സുപ്രീംകോടതി ഉത്തരവിട്ടു. ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന നേതാക്കളുടെ പാര്‍ട്ടികളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന കാര്യം പരിശോധിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

പ്രവാസി ഭലായ് സംഗതന്‍ എന്ന സന്നദ്ധ സംഘടനയുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. ഹര്‍ജിയില്‍ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളാണ് എതിര്‍ഭാഗത്ത് ചേര്‍ത്തിരിക്കുന്നത്.