തിരഞ്ഞെടുപ്പ് രാജ്യത്തെ മതേതര ശക്തിയും ഫാസിസ്റ്റ് ചേരിയും തമ്മിലുള്ള ആദര്‍ശ പോരാട്ടം: വി ടി ബല്‍റാം

Posted on: March 12, 2014 8:07 am | Last updated: March 12, 2014 at 8:07 am
SHARE

മലപ്പുറം: 16 ാം ലോകസഭയിലേക്കുള്ള തിരെഞ്ഞെടുപ്പ് രാജ്യത്തെ മതേതര സഖ്യവും ഫാസിസ്റ്റ് ചേരിയും തമ്മിലുള്ള ആദര്‍ശ പോരാട്ടമാണെന്നും ഭാരതത്തിന്റെ മതേതര പാരമ്പര്യം നിലനിര്‍ത്താന്‍ ഈ പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും വി ടി ബല്‍റാം എം എല്‍ എ.
മലപ്പുറം മണ്ഡലം എം എസ് എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഫാസിസത്തിനെതിരെ വിദ്യാര്‍ഥി മുന്നേറ്റം കാമ്പയിനിന്റെ ഫേസ്ബുക്ക് പേജ് ലോഞ്ചിംഗ് നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതേതര ഇന്ത്യയുടെ അമ്പാസിഡറായ ഇ അഹമ്മദ് സാഹിബിനെ വിജയിപ്പിക്കാന്‍ വിദ്യാര്‍ഥി സമൂഹം ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കണമെന്നും ബല്‍റാം പറഞ്ഞു.
എം എസ് എഫ് മലപ്പുറം മണ്ഡലം പ്രസിഡന്റ് അഡ്വ. കെ വി യാസര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ്, പി അബ്ദുല്‍ ഹമീദ,് പി ഉബൈദുല്ല എം എല്‍ എ, റിയാസ് മുക്കോളി, ജിഷാം പുലാമന്തോള്‍ പ്രസംഗിച്ചു.