ഇടത് ബന്ധം അവസാനിപ്പിച്ചു; ഐ എന്‍ എല്‍ നാലിടത്ത് മത്സരിക്കും

Posted on: March 11, 2014 1:41 pm | Last updated: March 12, 2014 at 9:10 pm
SHARE

inlകോഴിക്കോട്: ഇടതുമുന്നണിയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ഐ എന്‍ എല്‍ തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളില്‍ ജനവിധി തേടാനും ഇന്ന് രാവിലെ കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.

കാസര്‍കോട്, വടകര, കോഴിക്കോട്, പൊന്നാണി മണ്ഡലങ്ങളിലാണ് ഐ എന്‍ എല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുക. വര്‍ഷങ്ങളായി ഇടതുപക്ഷത്തിന് ഒപ്പം നിന്നിട്ടും പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനമെടുത്തത്.