ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് തിരക്കില്‍; അവസരം മുതലെടുത്ത് വയല്‍ നികത്തല്‍

Posted on: March 11, 2014 12:33 pm | Last updated: March 11, 2014 at 12:33 pm
SHARE

കോട്ടക്കല്‍: എടരിക്കോട് വയല്‍ നികത്തല്‍ തകൃതിയാകുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പെട്ടതിന്റെ മറവിലാണ് വയല്‍ മണ്ണിട്ട് നികത്തുന്നത്.
തെന്നല വില്ലേജ് പരിധിയില്‍ വരുന്നതാണ് എടരിക്കോട് വയല്‍. ഇവിടെ ആവശ്യത്തിന് ജീവനക്കാരില്ല. ഈ അവസരങ്ങള്‍കൂടി മുതലെടുത്താണ് കഴിഞ്ഞ ദിവസങ്ങളിലായി വയല്‍ നികത്തുന്നത്.
മതില്‍കെട്ടി വേര്‍ത്തിരിച്ചാണ് മണ്ണിടുന്നത്. എടരിക്കോട് പഞ്ചായത്തിന് സ്വന്തം വില്ലേജ് ഉദ്ഘാടനം ചെയ്‌തെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ നിലവില്‍ തെന്നലയിലാണ് ഇത് ഉള്‍ക്കൊള്ളുന്നത്. ഇവിടെത്തെ ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു.