Connect with us

Kozhikode

ദുബൈയില്‍ കേരള ഫൂട്ട്‌വെയര്‍ എക്‌സ്‌പോ 18ന്

Published

|

Last Updated

കോഴിക്കോട്: സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണില്‍ 13, 14 തീയതികളില്‍ നടക്കുന്ന ബി ടു ബി മീറ്റിലും 18ന് ദുബൈ ട്രേഡേഴ്‌സ് ഹോട്ടലില്‍ നടക്കുന്ന കേരള ഫൂട്ട്‌വെയര്‍ എക്‌സ്‌പോ 2014ലും കേരളത്തിലെ പതിനെട്ട് ഫൂട്ട്‌വെയര്‍ നിര്‍മാതാക്കളുടെ 43 പേരടങ്ങുന്ന സംഘം പങ്കെടുക്കുമെന്ന് കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വി കെ സി നൗഷാദ് ചെയര്‍മാനും ബാബു മാളിയേക്കല്‍ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സംഘം ഇന്നലെ കരിപ്പൂരില്‍ നിന്ന് യാത്രതിരിച്ചു.
ആഗോള ഫൂട്ട്‌വെയര്‍ നിര്‍മാണ രംഗത്ത് ചൈനക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കേരളത്തില്‍ 200ല്‍ അധികം ചെറുതും വലുതുമായ ഫൂട്ട്‌വെയര്‍ നിര്‍മാണ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരം കോടി രൂപയുടെ വിറ്റുവരവാണ് ഫൂട്ട്‌വെയര്‍ നിര്‍മാണ മേഖലക്കുള്ളത്. കേരളത്തില്‍ നിര്‍മിക്കുന്ന ഗുണനിലവാരവും ആകര്‍ഷണീയ രൂപകല്‍പ്പനയിലുമുള്ള ഫൂട്ട്‌വെയറുകളെ വിദേശ മാര്‍ക്കറ്റില്‍ നേരിട്ട് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കെ എസ് എസ് ഐ എ, എഫ് ഡി ഡി സി, സി ഐ എഫ് ഐ, കെ എഫ് എം ഇ എ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. കെ എസ് എസ് ഐ പ്രസിഡന്റ് എം എ അബ്ദുര്‍റഹ്മാന്‍, സി ഐ എഫ് ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് വി കെ സി നൗഷാദ്, കെ എഫ് എം ഇ എ പ്രസിഡന്റ് ജോസ് ജോസഫ്, കെ എസ് എസ് ഐ എ നോര്‍ത്ത് സോണ്‍ കണ്‍വീനര്‍ എന്‍ സി അബ്ദുല്ലക്കോയ, എഫ് ഡി ഡി സി സെക്രട്ടറി കെ കെ സന്തോഷ്, ബാബു മാളിയേക്കല്‍, എം ഖാലിദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest