പ്രമുഖ എന്‍ ആര്‍ ഐ: എം എ യൂസുഫലി മുന്നില്‍

Posted on: March 10, 2014 10:30 pm | Last updated: March 10, 2014 at 10:01 pm
SHARE

ma usufaliദുബൈ: ഈ വര്‍ഷത്തെ പ്രമുഖ എന്‍ ആര്‍ ഐ യെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പില്‍ ലുലു ഗ്രൂപ്പ് എം ഡി എം എ യൂസുഫലി മുന്നില്‍. ആദ്യ ആറില്‍ ഇടം പിടിച്ചവരില്‍ ഏക മലയാളിയാണ് എം എ യൂസുഫലി.
ഇന്ത്യയിലെ ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലായ ടൈംസ് നൗ ആണ് പ്രമുഖ എന്‍ ആര്‍ ഐയെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടത്തുന്നത്. പ്രമുഖ വ്യവസായി ലക്ഷ്മി മിത്തല്‍, സിംഗപ്പൂര്‍ മുന്‍ പ്രസിഡന്റ് എസ് ആര്‍ നാഥന്‍, യു എസ് ആസ്ഥാനമായ സണ്‍ മൈക്രോസിസ്റ്റംസ് ഉടമ വിനോദ് ഖോസ്‌ല, പെപ്‌സി ഗ്ലോബല്‍ സി ഇ ഒ ഇന്ദിര നൂയി, മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദീല എന്നിവരാണ് പട്ടികയില്‍ അവശേഷിച്ചവര്‍.