Connect with us

Kerala

ഗെയില്‍ ട്രെഡെ്‌വെല്ലിനും 5 മാധ്യമങ്ങള്‍ക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവ്

Published

|

Last Updated

കൊച്ചി: അമൃതാനന്ദമയി മഠത്തിനെതിരെ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ ഗെയില്‍ ട്രെഡ്‌വെല്ലിനെതിരെയും വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ എറണാകുളം സി ജെ എം കോടതി പോലീസിന് ഉത്തരവ് നല്‍കി. റിപ്പോര്‍ട്ടര്‍, ഇന്ത്യാവിഷന്‍, മീഡിയാവണ്‍, തേജസ്, മാധ്യമം എന്നീ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുക്കാന്‍ പാലാരിവട്ടം പോലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്. ട്രെഡ്‌വെല്ലുമായി രണ്ട് എപ്പിസോഡുകളായി അഭിമുഖം പ്രക്ഷേപണം ചെയ്ത കൈരളി ചാനലിനെതിരെ കേസെടുക്കാന്‍ ഉത്തരവില്ല.

“ഹോളി ഹെല്‍: എ മെമോയില്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്” എന്ന തന്റെ പുസ്തകത്തിലാണ് ഗെയില്‍ ട്രെഡ്‌വെല്‍
അമൃതാമഠത്തിലെ മുന്‍ അന്തേവാസികൂടിയായ ഗെയില്‍ ട്രെഡ്‌വെല്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനുശേഷം ചാനലിന് നല്‍കിയ അഭിമുഖത്തിലും ഗെയ്ല്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.