കരിപ്പൂരില്‍ മൂന്നേക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

Posted on: March 10, 2014 2:22 pm | Last updated: March 11, 2014 at 1:05 am
SHARE

gold_bars_01മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നും വന്‍ സ്വര്‍ണവേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി. കൊടുവള്ളി സ്വദേശി സിറാജുദ്ദീനാണ് സ്വര്‍ണം കടത്തിയത്. ഇസ്തിരിപ്പെട്ടിക്ക് ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണക്കട്ടികള്‍. ആഭ്യന്തര വിപണിയില്‍ ഇതിന് 1.10 കോടി രൂപ വിലമതിക്കും.