കസ്തൂരിരംഗന്‍: കരട് വിജ്ഞാപനമില്ലാതെ ചര്‍ച്ചക്കില്ലെന്ന് മാണി

Posted on: March 10, 2014 10:14 am | Last updated: March 11, 2014 at 1:05 am

k m mani despതിരുവനന്തപുരം: കസ്തൂരിരംഗന്‍ വിഷയത്തില്‍ കരട് വിജ്ഞാപനത്തെ കുറിച്ച് തീരുമാനമാവാതെ ഉഭയകക്ഷി ചര്‍ച്ചക്കില്ലെന്ന് മന്ത്രി കെ എം മാണി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഇന്ന് വൈകീട്ടാണ് ഉഭയകക്ഷി ചര്‍ച്ച തീരുമാനിച്ചിരുന്നത്. കേരളകോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗവും ഇന്ന് ചേരും.

അതേസമയം കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ ഇന്ന് തീരുമാനമെടുക്കും. തിരഞ്ഞെടുപ്പ് ചട്ട ലംഘനമുണ്ടാവാതിരിക്കാന്‍ തല്‍സ്ഥിതി തുടരാനായിരിക്കും ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനമെന്നാണ് സൂചന.