Connect with us

Malappuram

അറിവുള്ളവര്‍ ചൂഷണത്തിന് ഇരയാകില്ല: കാന്തപുരം

Published

|

Last Updated

എടവണ്ണപ്പാറ: വിജ്ഞാനമുള്ളവര്‍ ഒരു ചൂഷണത്തിലും പെട്ടുപോകില്ലെന്നും ശരിയായ അറിവില്ലാത്തതാണ് സമൂഹത്തിലെ സര്‍വനാശത്തിനും കാരണമെന്നും അഖിലേന്ത്യാ സുന്നിജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
മാനവ മുക്തിക്ക് ധാര്‍മിക വിദ്യ എന്ന ശീര്‍ഷകത്തില്‍ അടുത്ത വര്‍ഷം ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുന്ന എടവണ്ണപ്പാറ ദാറുല്‍അമാന്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂബിലിയുടെ ഭാഗമായി 25 ഇന കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി.
വിവാഹ ധനസഹായം, ഭവന നിര്‍മാണ സഹായം, കുടിവെള്ള പദ്ധതി, വികലാംഗ സംഗമം, അന്യദേശ തൊഴിലാളി സംഗമം, വൈദ്യപരിശോധന തുടങ്ങിയ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ചടങ്ങ് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അസീസ് ഫൈസി ചെറുവാടി, അബൂഹനീഫല്‍ ഫൈസി തെന്നല, ഹസന്‍ സഖാഫി തറയിട്ടാല്‍, ഫൈസല്‍ അഹ്‌സനി ഉളിയില്‍, ഡോ. എ കെ അബ്ദുല്‍ ഗഫൂര്‍, സി എം മൗലവി, പി എച്ച് അബ്ദുര്‍റഹ്മാന്‍ ബാഖവി, അബ്ദുല്‍ഖാദര്‍ അഹ്‌സനി ചാപ്പനങ്ങാടി, ഹസന്‍കുട്ടി മുസ്‌ലിയാര്‍ ഓമാനൂര്‍, നൗഫല്‍ സഖാഫി, ബശീര്‍, ശരീഫ് സഖാഫി പ്രസംഗിച്ചു. പരിപാടിയുടെ വിജയത്തിനായി 313 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
സി മുഹമ്മദ് ഫൈസി (ചെയര്‍മാന്‍), സി എം മൗലവി, വൈ പി ഹാജി, എ കെ സി ബാഖവി (വൈസ് ചെയര്‍മാന്‍), സി എച്ച് റഹ്മത്തുല്ല സഖാഫി എളമരം (ജനറല്‍ കണ്‍വീനര്‍), പി എ മുഹ്‌യുദ്ദീന്‍ സഖാഫി ചീക്കോട് (വര്‍ക്കിംഗ് കണ്‍വീനര്‍), ശമീര്‍ സഖാഫി മപ്രം, അലി സഖാഫി എടവണ്ണപ്പാറ (അസി. കണ്‍വീനര്‍മാര്‍), അബ്ദുര്‍റശീഗ് ബാഖവി (കോ-ഓര്‍ഡിനേറ്റര്‍), റശീദ് ഹാജി (ട്രഷറര്‍).