അല്‍ഫോന്‍സ് കണ്ണന്താനം ബി ജെ പി സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറി

Posted on: March 9, 2014 3:34 pm | Last updated: March 9, 2014 at 3:34 pm
SHARE

alphones_kannandanamപത്തനംതിട്ട: ബി ജെ പി സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് അല്‍ഫോന്‍സ് കണ്ണന്താനം പിന്‍മാറി. ഹിന്ദു ഐക്യവേദിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം. പത്തനംതിട്ടയിലാണ് കണ്ണന്താനത്തെ സ്ഥാനാര്‍ഥിയാക്കാന്‍ നിശചയിച്ചിരുന്നത്.

മത്സരത്തില്‍ നിന്ന് പിന്മാറുന്ന കാര്യം അദ്ദേഹം ബി ജെ പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വ്യാജരേഖ കെട്ടിച്ചമച്ചുവെന്ന കേസില്‍ കണ്ണന്താനത്തിനെതിരെ ഇന്നലെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുന്‍ അക്കൗണ്ടന്റെ് ജനറല്‍ ജെയിംസ് കെ ജോസഫിന്റെ പരാതിയില്‍ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.