പരിധിക്കപ്പുറം വിട്ടുവീഴ്ചയ്ക്കില്ല: ഫ്രാന്‍സിസ് ജോര്‍ജ്

Posted on: March 8, 2014 11:21 am | Last updated: March 9, 2014 at 1:38 am
SHARE

francis georgeഇടുക്കി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനത്തിന്റെ ഉള്ളടക്കം നിര്‍ണായകമെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. മുന്നണിയില്‍ ഒരു പരിധിക്കപ്പുറം വിട്ടുവീഴ്ചയ്ക്കില്ല. കര്‍ഷക സ്‌നേഹത്തിന് ഗ്രേഡ് ഇല്ലെന്നും കൂടുതല്‍ കാത്തിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മര്യാദകള്‍ പാലിച്ച് ഒരു മുന്നണിക്കകത്ത് നില്‍ക്കുമ്പോള്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. എന്നാല്‍ കസ്തൂരിരംഗന്‍ വിഷയത്തില്‍ ഒരു പരിധിക്കപ്പുറം വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ പറഞ്ഞു.