പാടന്തറ മര്‍കസിന്റെ തണലില്‍ 57 യുവതികള്‍ സുമംഗലികളായി

Posted on: March 6, 2014 6:00 am | Last updated: March 6, 2014 at 12:04 am
SHARE

goodallur photo

ഗൂഡല്ലൂര്‍: പാടന്തറ മര്‍കസില്‍ നടന്ന സമൂഹവിവാഹത്തില്‍ നീലഗിരി ജില്ലയിലെ 57 യുവതികള്‍ സുമംഗലികളായി. പാടന്തറ മര്‍കസു തസ്‌കിയ്യത്തി സുന്നിയ്യയുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സമൂഹവിവാഹം സംഘടിപ്പിച്ചത്. സമൂഹ വിവാഹത്തിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാര്‍മികത്വം വഹിച്ചു.
മൊയ്തീന്‍കുട്ടി ബാഖവി, ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി എന്നിവര്‍ നിക്കാഹുകള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ പാടന്തറ മര്‍കസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അലി അക്ബര്‍ തങ്ങള്‍ എടരിക്കോട് പ്രാര്‍ഥന നടത്തി. ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. അബ്ദുസ്സലാം പ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ സി കെ കെ മദനി സ്വാഗതവും സലാം പന്തല്ലൂര്‍ നന്ദിയും പറഞ്ഞു. ഇബ്‌റാഹീം ഹാജി ചാവക്കാട്, അബ്ദുര്‍റഹ്മാന്‍ ഹാജി കുറ്റൂര്‍, അബ്ദുല്‍ഖാദിര്‍ ഹാജി പാവറട്ടി, സലീം കേച്ചേരി, ഖലീലുര്‍റഹ്മാന്‍ തൃച്ചി, കബീര്‍ കേച്ചേരി, ഇസ്മാഈല്‍ ഹാജി, സൈതലവി ഹാജി ചെമ്മാട്, ബഷീര്‍ പറവന്നൂര്‍, സി കെ എം പാടന്തറ, അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ചങ്ങരംകുളം, എം എ മജീദ് ഹാജി, സി ഹംസ ഹാജി, എ എം ഹബീബുല്ല, കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഒ അബൂബക്കര്‍ സഖാഫി, മൊയ്തീന്‍ ഫൈസി സംബന്ധിച്ചു. ഓരോ യുവതിക്കും അഞ്ച് പവന്‍ സ്വര്‍ണവും ഇരുപത്തി അയ്യായിരം രൂപയുമാണ് നല്‍കിയത്. ഇരുപതാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് ഇരുപതിന പദ്ധതികള്‍ക്ക് പാടന്തറ മര്‍കസ് കമ്മിറ്റി രൂപം നല്‍കിയിട്ടുണ്ട്.