സുന്നി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസ്: നാളെ എസ് പി ഓഫീസിലേക്ക് മാര്‍ച്ച്

Posted on: March 4, 2014 11:42 pm | Last updated: March 4, 2014 at 11:42 pm
SHARE

പാലക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന്റെ പക്ഷപാതപരമായ സമീപനം മാറ്റണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ പത്ത് മണിക്ക് എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സുന്നി കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒമ്പത് മണിക്ക് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തെ സുന്നികാര്യാലയമായ വാദിനൂറില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് എസ് പി ഓഫീസില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന യോഗം സമസ്ത ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം ഉദ്ഘാടനം ചെയ്യും. കുറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, മാരായമംഗലം അബ്ദുല്‍ റഹ്മാന്‍ ഫൈസി, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, യു എ മുബാറക് സഖാഫി, കെ നൂര്‍മുഹമ്മദ് ഹാജി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് പി സി അശ്‌റഫ് സഖാഫി അരിയൂര്‍ പങ്കെടുക്കും.