മാണിക്ക് എല്‍ ഡി എഫിലേക്ക് സ്വാഗതമെന്ന് കോടിയേരി

Posted on: March 4, 2014 9:34 pm | Last updated: March 5, 2014 at 1:29 am
SHARE

k m mani despതിരുവനന്തപുരം: കെ എം മാണിക്ക് ഇടതുമുന്നണിയിലേക്ക് കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം. നവംബര്‍ 13ലെ ഓഫീസ് മെമ്മോറണ്ടം പിന്‍വലിച്ച് പുതിയ ഉത്തരവിറക്കിയില്ലെങ്കില്‍ രാജിവെക്കാന്‍ മടിക്കില്ലെന്ന് കെ എം മാണി ഇന്നലെ പറഞ്ഞിരുന്നു. ഓഫീസ് മെമ്മോറണ്ടം പിന്‍വലിക്കില്ലെന്ന കേന്ദ്ര തീരുമാനം വന്ന പശ്ചാതലത്തിലാണ് മാണിക്ക് കോടിയേരിയുടെ ക്ഷണം വന്നിരിക്കുന്നത്.

കേരളകോണ്‍ഗ്രസ് കര്‍ഷകമുന്നണിയാണെങ്കില്‍ മുന്നണി വിടണമെന്നും അങ്ങിനെ വന്നാല്‍ മാണി വഴിയാധാരമാവില്ലെന്നും കോടിയേരി പറഞ്ഞു.