ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി

Posted on: March 4, 2014 12:05 pm | Last updated: March 5, 2014 at 1:28 am
SHARE

Kasthuri-rangan-report-Newskerala

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം എന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വിഷയം അവതരിപ്പിച്ചത്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നാണ് ആവശ്യം. അതേസമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനം സംബന്ധിച്ച് വീരപ്പ മൊയ്‌ലി പരിസ്ഥിതി സെക്രട്ടറിയുമായി ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ടോ നാളെയോ വിജ്ഞാപനം പുറത്തിറക്കിയേക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തീരുമാനമെടുക്കേണ്ട വിഷയങ്ങള്‍ പരിഗണിക്കുന്നതിന് വേണ്ടിയാണ് ഇന്ന് സംസ്ഥാന മന്ത്രിസഭയുടെ പ്രത്യേക യോഗം ചേര്‍ന്നത്. വരള്‍ച്ച, ദുരിതാശ്വാസം അടക്കമുള്ള വിഷയങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.