എസ് പി ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കണം: എസ് എം എ, എസ് എസ് എഫ്‌

Posted on: March 4, 2014 10:43 am | Last updated: March 4, 2014 at 10:43 am
SHARE

പാലക്കാട്: കല്ലാംകുഴി ഇരട്ടക്കൊലപാതകകേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജില്ലയിലെ സുന്നിസംഘടനകള്‍ സംയുക്തമായി ആറിന് രാവിലെ പത്തിന് നടത്തുന്ന പാലക്കാട് എസ് പി ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കണമെന്ന് സുന്നിമാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. കെ നൂര്‍മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മൊയ്തീന്‍കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, പി അലിയാര്‍ മാസ്റ്റര്‍, പി എ മന്‍സൂര്‍ അലി മിസ് ബാഹി, അബ്ദുള്‍ റശീദ് സഖാഫി, നൗഫല്‍ അല്‍ഹസനി, എസ് സലിം സഖാഫി, എം അബ്ബാസ് സഖാഫി, എ എം ബശീര്‍ മുസ് ലിയാര്‍, എം കെ മുഹമ്മദ് ഹനീഫ ഹാജി, എം വി മീരാന്‍ ഹാജി, എ സലാം മുസ് ലിയാര്‍, അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. മാര്‍ച്ച് വിജയിപ്പിക്കാന്‍ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടു. മുഴുവന്‍ യൂനിറ്റുകളില്‍ നിന്നും പരമാവധി പ്രവര്‍ത്തകര്‍ എത്തിച്ചേരണമെന്നും യോഗം ആവശ്യപ്പെട്ടു.
പി സി അശറഫ് സഖാഫി അധ്യക്ഷത വഹിച്ചു. സൈതലവി പൂതക്കാട്, തൗഫീഖ് അല്‍ഹസനി, നവാസ് പഴമ്പാലക്കോട്, റഫീഖ് കയിലിയാട്. യൂസഫ് സഖാഫി, ജാബിര്‍ സഖാഫി, ജാബിര്‍ പടിഞ്ഞാറങ്ങാടി പ്രസംഗിച്ചു. മാര്‍ച്ച് വിജയിപ്പിക്കാന്‍ എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ കമ്മിറ്റി തീരുമാനിച്ചു.പ്രസിഡന്റ് ഇസ്മാഈല്‍ ഫൈസി, സെക്രട്ടറി മുഹമ്മദ് കുട്ടി സഖാഫി, സമദ് കൊമ്പം, ഉണ്ണീന്‍കുട്ടി സഖാഫി പ്രസംഗിച്ചു.
എസ് എം എ കരിമ്പ , കോങ്ങാട് റീജണല്‍ കമ്മിറ്റികളും മാര്‍ച്ച് വിജയിപ്പിക്കാന്‍ തീരുമാനിച്ചു. എസ് പി ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കാന്‍ എസ് എം എ പാലക്കാട് മേഖല കമ്മിറ്റി തീരുമാനിച്ചു. അബ്ദുള്‍ഖാദര്‍ മാസ്റ്റര്‍ കമ്പ, മന്‍സൂര്‍ അലി മിസ്ബാഹി, അബ്ബാസ് സഖാഫി പറളി. അബ്ദുള്‍ ബാരി മുസ് ലിയാര്‍ പാറ, സ്വാദിഖ് പൂളക്കാട് പ്രസംഗിച്ചു.
സമസ്ത പാലക്കാട് താലൂക്ക് കമ്മിറ്റി മാര്‍ച്ച് വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ഖാലിദ് ഫൈസി, യു എ മുബാറക് സഖാഫി, തൗഫീഖ് അല്‍ഹസനി. സിദ്ദീഖ് നിസാമി, ശാഹുല്‍ഹമീദ് സഖാഫി പങ്കെടുക്കും.
മണ്ണാര്‍ക്കാട്: ആറിന് നടക്കുന്ന എസ് പി ഓഫീസ് മമാര്‍ച്ച് വിജയിപ്പിക്കാന്‍ എസ് ജെ എം റെയിഞ്ച് കമ്മിറ്റി തീരുമാനിച്ചു.
മുഴുവന്‍ മുഅല്ലിംകളും പ്രസിഡന്റ് ഹസ്സനാര്‍ മുസ് ലിയാരും സെക്രട്ടറി റശീദ് സഖാഫി ചിറക്കല്‍പ്പടിയും അഭ്യര്‍ഥിച്ചു.