ഓസ്‌കാര്‍: 12 ഇയേഴ്‌സ് എ സ്ലേവ് മികച്ച ചിത്രം; ഗ്രാവിറ്റി അവാര്‍ഡുകള്‍ തൂത്തുവാരി

Posted on: March 3, 2014 9:11 am | Last updated: March 4, 2014 at 12:12 am
SHARE

oscar 2014

ലോസ് ആഞ്ചല്‍സ്: 86ാമത് ഓസ്‌കാറില്‍ അല്‍ഫോണ്‍സോ കുറോണ്‍ സംവിധാനം ചെയത ഗ്രാവിറ്റിക്ക് അവാര്‍ഡ് പെരുമഴ. മികച്ച സംവിധാനം ഉള്‍പ്പെടെ ഏഴ് പുരസ്‌കാരങ്ങളാണ് ഗ്രാവിറ്റി നേടിയത്. സംവിധാനത്തിന് പുറമെ ഛായാഗ്രഹണം, സംഗീതം, ശബ്ദ മിശ്രണം, ചിത്ര സംയോജനം അടക്കമുള്ള സുപ്രധാന പുരസ്‌കാരങ്ങള്‍ ഗ്രാവിറ്റി സ്വന്തമാക്കി.

12 ഇയേഴ്‌സ് എ സ്ലേവ് ആണ് മികച്ച ചിത്രം. ഡലാസ് ബയേസ് ക്ലബ് എന്ന ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ച്ചവെച്ച മാത്യൂ മക്കനേ ആണ് മികച്ച നടന്‍. ബ്ലൂ ജാസ്മിനിലെ പ്രകടനത്തിലൂടെ കെയ്റ്റ് ബ്ലാന്‍ചെറ്റ് മികച്ച നടിക്കുള്ള ഓസ്‌കാര്‍ സ്വന്തമാക്കി.

 

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍:

സഹനടന്‍- ജെയേര്‍ഡ് ലെറ്റോ(ദല്ലാസ് ബയേഴ്‌സ് ക്ലബ്)

സഹനടി- ലുപ്പീറ്റ നിയോങ്കോ (12 ഇയേഴ്‌സ് എ സ്ലേവ്)

വസ്ത്രാലങ്കാരം- കാതറിന്‍ മാര്‍ട്ടിന്‍(ദി ഗ്രേറ്റ് ഗാറ്റ്‌സ് ബി)

മെക്കപ്പ്, കേശാലങ്കാരം- റോബിന്‍ മാത്യൂ, അഡ്രുയിത്ത ലീ(ദല്ലാസ് ബയേഴ്‌സ് ക്ലബ്)

മികച്ച ഹ്രസ്വചിത്രം(അനിമേഷന്‍)- മിസ്റ്റര്‍ ഹബ്ലോട്ട്

മികച്ച അനിമേഷന്‍ ചിത്രം- ഫ്രോസണ്‍

വിഷ്വല്‍ ഇഫക്ട്‌സ്,സൗണ്ട് മിക്‌സിംഗ് -ഗ്രാവിറ്റി

ഡോക്യുമെന്ററി ചിത്രം – 20 ഫീറ്റ് ഫ്രം സ്റ്റാര്‍ഡം

ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം- ഹീലിയം

ഡോക്യുമെന്ററി ചിത്രം -20 ഫീറ്റ് ഫ്രം സ്റ്റാര്‍ഡം

ഡോക്യുമെന്ററി ഹ്രസ്വചിത്രം -ദി ലേഡി ഇന്‍

വിദേശഭാഷാ ചിത്രം -ദി ഗ്രേറ്റ് ബ്യൂട്ടി(ഇറ്റലി)