Connect with us

National

അഴിമതി വിരുദ്ധ ബില്ലുകള്‍ ഓര്‍ഡിനന്‍സ് ആക്കാനുള്ള നീക്കം ഉപേക്ഷിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ ബില്ലുകള്‍ ഓര്‍ഡിനന്‍സായി ഇറക്കാനുള്ള നിക്കം കേന്ദ്ര മന്ത്രിസഭ ഉപേക്ഷിച്ചു. വൈകിയ വേളയില്‍ ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം നീക്കം ഉപേക്ഷിക്കാന്‍ തിരുമാനിച്ചത്. ഓര്‍ഡിനന്‍സുകള്‍ ഇറക്കാനുള്ള നീക്കത്തെ രാഷ്ട്രപതിയും എതിര്‍ത്തിരുന്നു. ഭിന്ന ശേഷിയുള്ളവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടില്ല. ഈ രണ്ട് ബില്ലുകളും എ ഐ സി സി ഉപാധ്യക്ഷര്‍ രാഹുല്‍ഗാന്ധിയാണ് നിര്‍ദേശിച്ചിരുന്നത്.

അതേസമയം, ജാട്ട് വിഭാഗത്തിന് സംവരണം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാട്ട് സമുദായത്തിന് ഇനി സംവരണാനുകൂല്യം ലഭിക്കും.

ആന്ധ്രാ പ്രദേശ് പുനസംഘടനാ ബില്ലിലെ ഭേദഗതികള്‍ക്കും കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.